s

ആലപ്പുഴ: സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവുകൾ എക്സ്പെൻഡിച്ചർ പരിശോധന വിഭാഗം കൃത്യമായി രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നിർദേശം നൽകി തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകർ. ഇന്നലെ ജില്ലയിലെത്തിയ ആലപ്പുഴ മണ്ഡലം നിരീക്ഷകൻ എം.ഡി.വിജയകുമാർ, മാവേലിക്കര മണ്ഡലം നിരീക്ഷകൻ യോഗേന്ദ്ര ടി.വാക്കറെ എന്നിവരാണ് റിട്ടേണിംഗ് ഓഫീസർമാർ, അസിസ്റ്റന്റ് എക്സ്പെൻഡിച്ചർ ഓഫീസർമാർ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ എന്നിവർക്ക് നിർദേശം നൽകിയത്.

കളക്ടർ അലക്സ് വർഗീസ്, ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ തുടങ്ങിയവരും പങ്കെടുത്തു.