അമ്പലപ്പുഴ: കരൂർ വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിലെ കളമെഴുത്തുംപാട്ട് മഹോത്സവം ഇന്നും നാളെയും നടക്കും .രാവിലെ 11 ന് ഉച്ചപ്പാട്ട്, കുറിയിടൽ ഉച്ചപൂജ, കിരാത സുനു, സഹസ്രനാമാർച്ചന.വൈകിട്ട് 6ന് തായമ്പക, കളദർശനം ,സോപാന സംഗീതം,രാത്രി 8.30 ന് കളപ്രദക്ഷിണം, കളംപൂജ, കളംപാട്ട്, കുറവലിക്കൽ, തേങ്ങയേറ്.തുടർന്ന് കളം മായ്ക്കൽ, കൽപ്പന പറയൽ, കളപ്രസാദ വിതരണം, കുറവലിക്കൽ.