കായംകുളം: ഗുരു ധർമ പ്രചരണ സഭ കായംകുളം മണ്ഡലം അരുവിപ്പുറം യൂണിറ്റ് കുടുംബ സംഗമവും അംഗത്വ വിതരണവും ഇന്ന് രാവിലെ 9 ന് പുള്ളിക്കണക്ക് എൻ.എസ്.എസ് സെൻട്രൽ സ്കൂളിൽ നടക്കും.
ആലുവ അദ്വൈതാശ്രമം സെക്രട്ടറി ധർമ്മ ചൈതന്യ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് എസ്.ഇ റോയി അദ്ധ്യക്ഷത വഹിക്കും. അസംഗാനന്ദഗിരി,പ്രീതിലാൽ, ഹരിദാസ് തുടങ്ങിയവർ പങ്കെടുക്കും.