
അമ്പലപ്പുഴ: ആലപ്പുഴ പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിനായി പരമ്പരാഗത ശൈലിയിൽ റിക്ഷയിൽ അനൗൺസ്മെന്റ് നടത്തി യൂത്ത് കെയർ ജില്ലാ കോ ഓർഡിനേറ്റർ നിസാർ വെള്ളാപ്പള്ളി. . ഗ്രാമീണ മേഖലയിലായിരുന്നു വ്യത്യസ്തമായ ഈ പ്രചരണം സംഘടിപ്പിച്ചത്.റിക്ഷയിൽ കെ.സിയുടെ പോസ്റ്ററുകൾക്കൊപ്പം തോരണങ്ങൾ കൊണ്ട് അലങ്കാരവും നടത്തിയിരുന്നു. മൂന്നു വീലുള്ള റിക്ഷയിൽ കെ. സി യുടെ ചിത്രങ്ങളുമായി ഗ്രാമപ്രദേശങ്ങളിലൂടെ അനൗൺസ്മെൻ്റ് ചെയ്തത് കാണികൾക്കും പുതിയ അനുഭവമായി. ബുത്ത് പ്രസിഡന്റ് നിസാർ കണ്ടെത്തി പറമ്പ് ഒപ്പം ഉണ്ടായിരുന്നു.