ഹരിപ്പാട്: ആലപ്പുഴ മണ്ഡലത്തിലെ എൽ.ഡി എഫ് സ്ഥാനാർത്ഥി അഡ്വ.എ.എം.ആരിഫിന് മുതുകുളത്ത് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. വെട്ടിക്കുളങ്ങര കിണറുമുക്കിന് നൽകിയ സ്വീകരണ യോഗത്തിൽ എൻ.മനോഹരൻനായർ അദ്ധ്യക്ഷനായി. സി പ്രസാദ്, സി.വി.രാജീവ്, കെ.വിജയകുമാർ, കെ.എസ്.ഷാനി, എൻ.രാമചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. കടാംമ്പള്ളിൽ ലക്ഷംവീട് കോളനിയിൽ നൽകിയ സ്വീകരണത്തിൽ ബി.അനിൽകുമാർ അദ്ധ്യക്ഷനായി. എം ശിവപ്രസാദ്, പി.എ.അഖിൽ, എസ്.സന്തോഷ് എന്നിവർ സംസാരിച്ചു. കറുകയിൽ ജംഗ്ഷനിൽ നടന്ന യോഗത്തിൽ എം.എസ്. ഗിരീഷ് അദ്ധ്യക്ഷനായി. എം.എം.അനസ്അലി, എം.മനോജ്, കെ.ശിവശങ്കരൻ എന്നിവർ സംസാരിച്ചു. മായിക്കൽ നടന്ന സ്വീകരണ യോഗത്തിൽ കെ.സുരേഷ് അദ്ധ്യക്ഷനായി. ഡി.അനീഷ്, എൻ.ദേവാനുജൻ, സുസ്മിത ദിലീപ് എന്നിവർ സംസാരിച്ചു.