
അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബയോബിന്നുകൾ വിതരണം ചെയ്തു. വിവിധ വാർഡുകളിലായി 301 ഗുണഭോക്താക്കൾക്കാണ് 4.17 ലക്ഷത്തോളം രൂപ ചെലവിൽ ഇവ വിതരണം ചെയ്തത്. എച്ച്. സലാം എം. എൽ. എ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് സജിത സതീശൻ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ അജിത ശശി, അംഗങ്ങളായ കവിത, ഗീതാ കൃഷ്ണൻ, ജയലേഖ, സുധർമ്മ ബൈജു, സാജൻ എബ്രഹാം, വിശാഖ് വിജയൻ എന്നിവർ പങ്കെടുത്തു. സ്ഥിരം സമിതി അദ്ധ്യക്ഷൻ വിനോദ് കുമാർ സ്വാഗതം പറഞ്ഞു.