
പറവൂർ : സ്വതന്ത്ര കലാസാഹിത്യ പ്രവർത്തകരുടെ സംസ്ഥാനതല സംഘടനയായ മലയാള കാവ്യസാഹിതി (മകാസ)യുടെ ജില്ലാ സമ്മേളനം ജില്ലാ പ്രസിഡന്റ് അമ്പാടി ശശികുമാറിന്റെ അധ്യക്ഷതയിൽ നാളെ രാവിലെ 10ന് പറവൂർ പബ്ലിക് ലൈബ്രറി ഹാളിൽ നടക്കും.
ജില്ലാ സെക്രട്ടറി അഡ്വ.ഹരിഹരകുമാർ സ്വാഗതം പറയും. സംസ്ഥാന അദ്ധ്യക്ഷൻ കാവാലം അനിൽ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന ജനറൽ സെക്രട്ടറി സുഷമശിവരാമൻ മുഖ്യപ്രഭാഷണം നടത്തും. സംഘടനയും സൈബർ പ്രതലവും എന്ന വിഷയത്തിൽ സംസ്ഥാന സഹസംഘടനാ സെക്രട്ടറി ബിന്ദു ദിലീപ് രാജ് സംസാരിക്കും
കൈനകരി അപ്പച്ചൻ നന്ദി പറയും.