ആലപ്പുഴ: പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ മറവിലും ഭൂമി തരം മാറ്റുന്നതിന്റെ പേരിലും ജില്ലയിൽ വ്യാപകമായി കൃഷി ഭൂമി നികത്തുന്നതായി ദേശീയ കർഷകത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.എം.സന്തോഷ് ആരോപിച്ചു. കുട്ടനാട്, ചേർത്തല, അരൂർ, ചെങ്ങന്നൂർ, മാവേലിക്കര എന്നീ ഭാഗങ്ങളിലാണ് കൂടുതൽ നികത്തപ്പെടുന്നത്. ജില്ലയിലെ ഉന്നതരായ പൊലീസ്, റവന്യൂ, കൃഷി ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടെന്നും ഇതിനെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നും സന്തോഷ് ആവശ്യപ്പെട്ടു.