
അരൂർ: സംസ്ഥാന പാതയിലെ അരൂർ -ഇടക്കൊച്ചി പാലത്തിന്റെ തെക്കേക്കരയിൽ അപ്രോച്ച് റോഡിനിരുവശവും മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നു. ദുർഗന്ധംമൂലം ഇതുവഴി മൂക്ക് പൊത്തിയാണ് യാത്രക്കാരുടെ സഞ്ചാരം. ഹോട്ടൽ,വീടുകൾ, ഇറച്ചിക്കട എന്നിവടങ്ങളിൽ നിന്ന് പുറത്തള്ളുന്ന മാലിന്യങ്ങളുമാണ് അധികവും. ഇരുട്ടിന്റെ മറവിൽ വാഹനങ്ങളിൽ കൊണ്ടുവന്നാണ് റോഡിലും കായലിലും മാലിന്യം നിക്ഷേപിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. റോഡിന്റെ നടപ്പാതയിലും കായലോരത്തും മാലിന്യം പരന്ന് കിടക്കുകയാണ്. അരൂർ മുക്കത്തെ ചെമ്മീൻ കയറ്റുമതി വ്യവസായ സ്ഥാപനങ്ങളിൽ നിന്നും ഒഴുക്കിവിടുന്ന രാസപദാർത്ഥങ്ങൾ കലർന്ന മലിന ജലത്താൽ, കായലിലെ വെള്ളത്തിന് കറുത്ത നിറമായിട്ട് കാലമേറെയായി. ഇതിന് പുറമെ മാലിന്യം നിറച്ച ചാക്കുകൾ കായലിലേക്ക് വലിച്ചെറിയുന്നത്. ഇതോടെ മത്സ്യസമ്പത്ത് നശിച്ചതായി മത്സ്യത്തൊഴിലാളികൾ പറയുന്നത്. വേലിയിറക്ക സമയത്ത് ഇവ കായലോരങ്ങളിൽ അടിയുന്നുമുണ്ട്. അരൂർ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന മേഖലയാണിത്.
.......
''മാസങ്ങൾക്ക് മുമ്പ് മാലിന്യനിക്ഷേപത്തിനെതിരെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വ്യാപകമായി നടപടി സ്വീകരിച്ചുവെങ്കിലും തുടർപ്രവർത്തനങ്ങൾ നിലച്ചു.ഇതാണ് മാലിന്യം കുമിഞ്ഞ് കൂടാൻ കാരണം.
പ്രദേശവാസികൾ