തുറവൂർ:തുറവൂർ മഹാക്ഷേത്രത്തിൽ ഉപദേശക സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഭാഗവത സപ്താഹ യജ്ഞം ഏപ്രിൽ രണ്ടിന് ആരംഭിച്ച് 9 ന് സമാപിക്കും.റാന്നി ഹരിശങ്കർ യജ്ഞാചാര്യനും പെരുമ്പള്ളി ഗണേശൻ നമ്പൂതിരി,ചേലപ്പറമ്പ് കിഷോർ നമ്പൂതിരി എന്നിവർ സഹചാര്യന്മാരുമാണ്.2 ന് വൈകിട്ട് 6.45ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വൈക്കം ഗ്രൂപ്പ് അസി.കമ്മീഷണർ കെ.ഇന്ദുമതി ഭദ്രദീപപ്രകാശനം നിർവഹിക്കും. തുറവൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആർ.ഹരിരാജ്,ഉപദേശക സമിതി പ്രസിഡന്റ് സുനിൽകുമാർ പൊട്ടച്ചിറ, സെക്രട്ടറി ആർ.രമേശൻ തുടങ്ങിയവർ പങ്കെടുക്കും.