ആലപ്പുഴ: കർഷക ദ്രോഹപരമായ നിലപാടുകൾ സ്വീകരിക്കുന്ന ഇടതുപക്ഷ മുന്നണിയെ പരാജയപ്പെടുത്തി യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുവാൻ കർഷക ഫെഡറേഷൻ നേതൃയോഗം ആവശ്യപ്പെട്ടു. നേതൃയോഗം ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. കർഷക ഫെഡറേഷൻ വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശ്ശേരിഅദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജോമോൻ കുമരകം തിരഞ്ഞെടുപ്പ് വിഷയങ്ങൾ വിശകലനം നടത്തി.ബിനു എബ്രഹാം നെടുമ്പുറം ,ഹക്കീം മുഹമ്മദ് രാജാ, രാജൻ മേപ്രാൽ, ജോസ് ടി.പൂണിച്ചിറ, ഇ.ഷാവുദീൻ ,ജോ നെടുങ്ങാട്, ഡി.ഡി.സുനിൽകുമാർ, തോമസ് ജോൺ, ജേക്കബ് എട്ടുപറയിൽ, സാബു കന്നിട്ട ,ജോർജ് തോമസ് ഞാറക്കാട് എന്നിവർ സംസാരിച്ചു.ഹക്കിം മുഹമ്മദ് ചെയർമാനും ജോർജ് തോമസ് ഞാറക്കാട് കൺവീനറുമായി ആലപ്പുഴ പാർലമെന്റ് കമ്മിറ്റിയും രാജൻ മേപ്രാൽ ചെയർമാനും ബിനു എബ്രഹാം കൺവീനറുമായി മാവേലിക്കര പാർലമെന്റ് കമ്മിറ്റിയും രൂപീകരിച്ചു.