photo

ചേർത്തല: ഇപ്റ്റ ജില്ലാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ നടത്തിയ ലോക നാടക ദിനാഘോഷം ദേശീയ സെക്രട്ടറി അഡ്വ.എൻ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.നാട്ടരങ്ങ് ചെയർമാൻ ഗിരീഷ് അനന്തൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി സുരേഷ് കണ്ടനാട് സ്വാഗതം പറഞ്ഞു. ദേശീയ ജോയിന്റ് സെക്രട്ടറി ആർ.ജയകുമാർ നാടക ദിന സന്ദേശം വായിച്ചു. ദേശീയ കമ്മി​റ്റി അംഗം സജീവ് കാട്ടൂർ,ജില്ലാ പ്രസിഡന്റ് സി.പി.മനേക്ഷാ,നാട്ടരങ്ങ് ട്രഷറർ സജീഷ് തമ്പുരാൻ, സ്‌കൂൾ ഒഫ് മ്യൂസിക് അദ്ധ്യാപിക ദിവ്യാ സുകുമാരൻ, ലി​റ്റിൽ ഇപ്റ്റ അംഗം അനികമോൾ എന്നിവർ സംസാരിച്ചു. ഈ വർഷത്തെ കലാഭവൻ മണി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 'മണി രത്ന'' പുരസ്‌കാര ജേതാവ് നാട്ടരങ്ങിന്റെ സെക്രട്ടറി സജീവ് കാട്ടൂരിനെ ജില്ലാ കമ്മി​റ്റി ആദരിച്ചു. ഇപ്റ്റ നാട്ടരങ്ങ് ഈ സീസണിലെ 100 വേദികൾ പിന്നിട്ടതിന്റെ സന്തോഷ സൂചകമായി മെമെന്റോകൾ എല്ലാ അംഗങ്ങൾക്കും ദേശീയ സെക്രട്ടറി അഡ്വ.എൻ ബാലചന്ദ്രൻ വിതരണം ചെയ്തു.