gjj

ഹരിപ്പാട്: ക്ഷേത്രഭരണം സർക്കാരുകൾ കൈവശം വെക്കാതെ വിശ്വാസികളെ ഏൽപ്പിക്കണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സമിതിയംഗം ജി.രാജേന്ദ്രൻ ഉദ്ഘാനം ചെയ്തു. എസ്. അജയൻ അദ്ധ്യക്ഷത വഹിച്ചു. മാതൃസമിതി സംസ്ഥാന സെക്രട്ടറി വി.വി.ലക്ഷ്മിപ്രിയ, ശബരിഗിരി മേഖലാ സെക്രട്ടറി പി.എൻ.ബാലകൃഷ്ണൻ മാസ്റ്റർ, സംസ്ഥാന കൗൺസിലംഗങ്ങളായ പുതുക്കരി എൻ.സുരേന്ദ്രനാഥ്,പി.പ്രദീപ്, കെ.ഷാജി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പുതുക്കരി എൻ.സുരേന്ദ്രനാഥ്(പ്രസിഡന്റ്‌), ആർ.അരവിന്ദാക്ഷൻ(വൈസ് പ്രസിഡന്റ്), ഡി.സുരേഷ്(സെക്രട്ടറി), വി.എൻ.മധുസൂദനൻ(ജോ.സെക്രട്ടറി) , എസ്. അജയൻ(ട്രഷറർ), സുനിൽ ജി. പണിക്കർ (ദേവസ്വം സെക്രട്ടറി) ശ്യാം ശങ്കർ(ഓഡിറ്റർ) ബി.രാധാമണിയമ്മ ( മാതൃസമിതി കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.