കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ,മെയ് മാസങ്ങളിലായി നടക്കുന്ന ശാരദോത്സവം കലാകായിക പരിപാടികളുടെ ലോഗോ പ്രകാശനം യൂണിയൻ കൺവീനർ അഡ്വ.പി.സുപ്രമോദം നിർവഹിച്ചു.

ശാഖ, മേഖല, യൂണിയൻ തലങ്ങളിലായി സബ് ജൂനിയർ, ജൂനിയർ സീനിയർ സൂപ്പർ സീനിയർ വിഭാങ്ങളിലായാണ് മത്സരങ്ങൾ. 40 ശാഖകളിൽ നിന്നുള്ള ആയിരത്തോളം കലാകാരന്മാർ വേദിയിൽ പരിപാടികൾ അവതരിപ്പിക്കും. തകഴി മേഖലയിൽ യൂണിയൻ യൂത്ത് മൂവ്മെന്റിന്റെയും എടത്വാ മേലയിൽ വനിതാസംഘം യൂണിയന്റെയും മുട്ടാറിൽ വൈദിക യോഗം യൂണിയൻ കമ്മറ്റിയുടേയും ചമ്പക്കുളത്ത് ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെയും നേതൃത്വത്തിൽ നടക്കും. എടത്വാ യൂണിയൻ ഓഫീസ് ഹാളിൽ നടന്ന സംഘടാക സമിതി യോഗത്തിൽ യൂണിയൻ വനിതാസംഘം, യൂത്ത്മൂവ്മെന്റ്,വൈദികയോഗം, എംപ്ലോയീസ് ഫോറം, സൈബർ സേന, ബാലജനയോഗം,കുമാരി സംഘം തുടങ്ങിയ പോഷക സംഘടനകളുടെ ഭാരവാഹികൾ ശാഖ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.