pesha-vyazham

മാന്നാർ: കുരിശുമരണത്തിന് മുമ്പ് യേശു തന്റെ ശിഷ്യന്മാരോടൊപ്പം കാലുകൾ കഴുകിയും അവർക്കൊപ്പം അന്ത്യ അത്താഴം കഴിച്ചും ഏളിമയും കരുതലും സ്‌നേഹവും ലോകത്തിന്റെ മുമ്പിൽ അവതരിപ്പിച്ചതിന്റെ ഓർമപുതുക്കലായ പെസഹാ ദിനത്തിന്റെ ഭാ​ഗമായി,​ ഇന്നലെ ക്രൈസ്തവ ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷയും പ്രത്യേക പ്രാർത്ഥനകളും നടന്നു. പരുമല സെമിനാരിയിൽ നടന്ന കാൽകഴുകൽശുശ്രൂഷയ്ക്ക് സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ ബർന്നബാസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിച്ചു. ഫാ.ഡോ.കുര്യൻ ദാനിയേൽ സന്ദേശം നൽകി. പരുമല സെമിനാരി മാനേജർ കെ.വി.പോൾ റമ്പാൻ, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, പരുമല സെമിനാരി അസിസ്റ്റന്റ് മാനേജർമാരായ ഫാ.ജെ.മാത്തുക്കുട്ടി, ഫാ.എൽദോസ് ഏലിയാസ് എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.