മാവേലിക്കര: യു.ഡി.എഫ് ബൂത്ത് തല പ്രചാരണ പ്രവർത്തനങ്ങളുടെ ബ്ലോക്ക് തല ഉദ്ഘാടനം കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ നിർവഹിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ എം.അമൃതേശ്വരൻ അദ്ധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അനി വർഗീസ്, യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ കെ.ഗോപൻ, ഡി.സി.സി സെക്രട്ടറിമാരായ ബി.രാജലക്ഷ്മി, കെ.എൽ.മോഹൻലാൽ, ലളിത രവീന്ദ്രനാഥ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എസ്.അൻസാരി, കേരള കോൺഗ്രസ് ഉന്നത അധികാര സമിതി അംഗം തോമസ്.സി.കുറ്റിശേരിൽ, ആർ.എസ്.പി ദേശീയ സമിതി അംഗം കെ.സണ്ണിക്കുട്ടി, യു.ഡി.എഫ് ടൗൺ മണ്ഡലം ചെയർമാൻ തോമസ് കടവിൽ അലക്സാണ്ടർ, കൺവീനർ അജിത്ത് കണ്ടിയൂർ, കോ-ഓർഡിനേറ്റർ രമേശ് ഉപ്പാൻസ്, കെ.സി.ഫിലിപ്പ്, പഞ്ചവടി വേണു, എൻ.മോഹൻദാസ്, സജീവ് പ്രായിക്കര, ശാന്തി അജയൻ, രാജു പുളിന്തറ, കെ.പി ജോൺ, റജി കുഴിപ്പറമ്പിൽ, പ്രസന്നകുമാർ, ടി.സി.ജേക്കബ്, സി.ശ്രീകുമാർ, ഉമ ദേവി, ലൈല ഇബ്രാഹിം, രാജലക്ഷ്മി, നൈനാൻ ജോർജ്ജ്, കൃഷ്ണൻകുട്ടി, രമേശ് കുമാർ, തോമസ് പടിഞ്ഞാറെതലയ്ക്കൽ എന്നിവർ സംസാരിച്ചു.