
മാന്നാർ: വലിയകുളങ്ങര ചെങ്കിലാത്ത് ഗവ.എൽ.പി സ്‌കൂളിന്റെ വാർഷികാഘോഷം 'കുഞ്ഞരങ്ങ്" മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ സതീഷ് കുമാർ അദ്ധ്യക്ഷനായി. പൂർവവിദ്യാർത്ഥി ഡോ.ശ്രീജിത്ത്, സ്‌കൂൾ സ്ഥാപകനായ എം.ജി.വർക്കിയുടെ ചെറുമകൻ ചാക്കോ ഉമ്മൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുകുമാരി തങ്കച്ചൻ സമ്മാനദാനവും എൻഡോവ്മെന്റ് വിതരണവും നടത്തി. ഗ്രാമപഞ്ചായത്തംഗം അനീഷ് മണ്ണാരേത്ത്, പ്രഥമാദ്ധ്യാപിക കെ.രജനി, ബി.ആർ.സി കോ-ഓർഡിനേറ്റർ ടി.ശ്രീലത, വിവേകോദയം ഗ്രന്ഥശാല സെക്രട്ടറി രാമവർമ രാജ, പൂർവവിദ്യാർഥികളായ അനീഷ് വി.കുറുപ്പ്, ആർ.അശോക്‌കുമാർ, സി.ഡി.എസ് അംഗം ശാന്തമ്മ ശശി, എം.പി.ടി.എ പ്രസിഡന്റ് ഇന്ദുലേഖ, എസ്.എം.സി വൈസ് ചെയർപേഴ്‌സൺ സി.സിന്ധു വിനയൻ, സീനിയർ അസിസ്റ്റന്റ് ടി.സഞ്ജീവ്‌കുമാർ, സ്‌റ്റാഫ് സെക്രട്ടറി എസ്.സൂര്യ, അദ്ധ്യാപിക വിനീത, സ്കൂൾ ലീഡർ കാശിനാഥ് എന്നിവർ സംസാരിച്ചു.