alshabab-kaithang

മാന്നാർ: അൽഷബാബ് കൂട്ടായ്മയുടെ നേതൃത്വത്തിൽ റംസാൻ റിലീഫിന്റെ ഭാഗമായി 'പുണ്യമാസത്തിൽ ഒരു കൈത്താങ്ങ്' പരിപാടിയിൽ നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. മാന്നാർ ജുമാ മസ്ജിദ് ചീഫ് ഇമാം കെ.സഹലബത്ത് ദാരിമി റിലീഫ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. അസി.ഇമാം ഷഹീർ ബാഖവി, കെരീം മുസ്ലിയാർ, ഷാജി താജുദ്ദീൻ, സൈഫുദ്ദീൻ കുന്നേൽ, ഷാജി പോപ്പി, ഹാഷിർ പടിപ്പുരക്കൽ, കെ.എ ഷാജി പടിപ്പുരയ്ക്കൽ, ഹാഷിം നാദംപറമ്പിൽ എന്നിവർ പങ്കെടുത്തു.