fff

ഏവൂർ : ഏവൂർ വടക്ക് ശ്രീകൃഷ്ണ വിലാസം യു.പി സ്കൂളിന്റെ വാർഷികവും സബ് ജില്ലാ, ജില്ലാതല മത്സരങ്ങളിൽ വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ആദരവും നടന്നു. ഏവൂർ വടക്ക് എസ്.കെ.വി എൻ.എസ്.എസ് കരയോഗമാണ് ചടങ്ങ് സംഘടിപ്പിച്ചത്.അനുമോദനസമ്മേളനം ചലച്ചിത്രഗാന രചയിതാവും സാഹിത്യകാരിയുമായ ഷഹീറാ നസീർ നിർവഹിച്ചു.

എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്‌ പ്രൊഫ.ഡോ.ബി.ഗിരിഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ചേപ്പാട് പഞ്ചായത്ത് പ്രസിഡന്റ്‌ എം.കെ.വേണുകുമാർ മുഖ്യ പ്രഭാഷണവും സമ്മാനദാനവും നിർവഹിച്ചു. സെക്രട്ടറി നാരായണപിള്ള, എസ്.എൻ.ഡി.പി യോഗം ശാഖായോഗം പ്രസിഡന്റ്‌ എൻ.സഹദേവൻ, കെ.പി.എ. എസ് പ്രസിഡന്റ് പ്രസാദ്, കെ.ടി.എം.എസ് പ്രസിഡന്റ്‌ സോമൻ, പി.ടി.എ പ്രസിഡന്റ് ഗോപാലകൃഷ്ണൻ, ശാന്തിനി, ഇന്ദുലേഖ എന്നിവർ സംസാരിച്ചു.