
ചേർത്തല: മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് പൊക്ലാശേരി ഗവ.എൽ.പി സ്‌കൂളിന്റെ 113 ാമത് വാർഷികാഘോഷം കവി വയലാർ ശരത്ചന്ദവർമ്മ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് വി.കെ.കലേഷ് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കെ.സുദർശനാഭായി എൻഡോവ്‌മെന്റുകൾ വിതരണം ചെയ്തു.
വൈസ് പ്രസിഡന്റ് സി.സി.ഷിബു, പഞ്ചായത്ത് അംഗങ്ങളായ ടി.പി.വിനോദ്,ജനറ്റ് ഉണ്ണി,മിനിമോൾ,എം.പി.ടി.എ പ്രസിഡന്റ് സുവർണ,കണിച്ചുകുളങ്ങര സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് വി.ആർ.ദിനേഷ്,പൊക്ലാശ്ശേരി ദേവസ്വം പ്രസിഡന്റ് സുരേഷ്‌കുമാർ,വികസന സമിതിഅംഗം ടി.ജി.അശോകൻ എന്നിവർ സംസാരിച്ചു.
സ്‌കൂൾ പ്രഥമാദ്ധ്യാപിക ഗീതാ സുരേഷ് സ്വാഗതവും,ശ്രീജാ രതീഷ് നന്ദിയും പറഞ്ഞു.
അദ്ധ്യാപകരായ ലിസി മനോജ്,അഖില,ജൂലിയറ്റ്,ദീപ നമ്പി,ലിജി മനോജ്,സന്ധ്യ എന്നിവർ
പരിപാടികൾക്ക് നേതൃത്വം നൽകി .