sc

പൂച്ചാക്കൽ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികി​ത്സയിലായിരുന്ന പള്ളിപ്പുറം പഞ്ചായത്ത് ആറാം വാർഡിൽ കൂവക്കാട്ട്ചിറ വീട്ടിൽ പ്രകാശൻ -ബിന്ദു ദമ്പതികളുടെ മകൻ പ്രണവ് (25) മരിച്ചു. കഴിഞ്ഞ മേയ് 23ന് മാക്കേക്കടവ് കവലയിലുണ്ടായ അപകടത്തിലാണ് പ്രണവിന് ഗുരുതരമായി പരിക്കേറ്റത്. സുഹൃത്തുക്കളായ വിസ്മൽ ബാബു, പ്രണവ് പ്രമോദ് എന്നിവർ അപകടത്തിൽ മരിച്ചിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ സ്വകാര്യ ബസ്സ് ഇടിക്കുകയായിരുന്നു. പ്രത്യുഷയാണ് പ്രണവിന്റെ സഹോദരി