പൂച്ചാക്കൽ : ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും അംഗീകാരവും സർട്ടിഫിക്കറ്റുകളുമില്ലാതെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ചെമ്മീൻ പീലിംഗ് ഷെഡുകളുടെ പ്രവർത്തനം ഏപ്രിൽ ആദ്യവാരത്തോടെ നിർത്തിവെക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. ഇതോടെ കരപ്പുറത്ത് ചെമ്മീൻ ഷെഡുകളിൽ ജോലി ചെയ്ത് ഉപജീവനം നടത്തിക്കൊണ്ടിരിക്കുന്ന നി​രവധി​ പേർ വഴി​യാധാരമാകും. പാരമ്പര്യമായി കയർ മേഖലയിൽ തൊഴിലെടുത്ത് ജീവിച്ചിരുന്നവർ, ആ മേഖല തകർന്നപ്പോൾ കയർ ഷെഡുകളി​ച ചെമ്മീൻ പീലിംഗ് തൊഴിൽ ആരംഭിച്ചതാണ്. മലിനജലം സംസ്ക്കരിക്കാനുള്ള സംവിധാനം ഇല്ലാതെയും ശുചിത്വമില്ലാതെയും ചില പീലിംഗ് ഷെഡുകൾ പ്രവർത്തിക്കുന്നതിനെതിരെ പാണാവള്ളി പഞ്ചായത്തിലെ 5 പേർ ചേർന്ന് ഹൈക്കോടതി സമീപിച്ചതിനെ തുടർന്നാണ് നിർണ്ണായകമായ വിധിയുണ്ടായത്.