ചേർത്തല: ആർട്ടിസ്റ്റ് എൻ.ഗോപാലകൃഷ്ണൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ ഒന്ന് മുതൽ ചേർത്തല ഗീതാ സ്‌കൂൾ ഒഫ് ആർട്ട്സിൽ, സ്‌കൂൾ കുട്ടികൾക്കായി അവധിക്കാല ചിത്രകല പരിശീലന ക്ലാസുകൾ നടക്കും..തിങ്കളാഴ്ച രാവിലെ 10ന് മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്യും. സൊസൈറ്റി പ്രസിഡന്റ് പ്രൊഫ.ആർ.ചന്ദ്രശേഖരൻ അദ്ധ്യക്ഷനാകും. മേയ് 31ന് ക്ലാസ് സമാപിക്കും. ഫോൺ: 79078 67216, 91420 19933.