photo

ചേർത്തല:എറണാകുളം അങ്കമാലി അതിരൂപത വൈദികനും ചേർത്തല മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളി ഇടവക അംഗവുമായ ഫാ.ജോൺ പൊള്ളേച്ചിറ (72) നിര്യാതനായി. മൃതദേഹം ഏപ്രിൽ ഒന്നിന് രാവിലെ 10 മുതൽ വീട്ടിലും
തുടർന്ന് ചേർത്തല മുട്ടം ഫൊറോന പള്ളിയിലും പൊതു ദർശനത്തിന് വെയ്ക്കും. ഉച്ചയ്ക്ക് 2.30 ന് വി.കുർബാനയോടു കൂടി സംസ്‌കാര ശുശ്രൂഷ ആരംഭിക്കും. കിഴക്കമ്പലം,അങ്കമാലി പള്ളികളിൽ സഹവികാരിയായും,മേയ്ക്കാട്,കച്ചേരിപ്പടി,പൊതിയക്കര,തെങ്ങോട്, എൻ.ജി.ഒ.ക്വാർട്ടേഴ്സ്,കാർഡിനൽ നഗർ, കീച്ചേരി, കപ്രശ്ശേരി,ആലങ്ങാട് കുന്നേൽ, മൂന്നാംപറമ്പ്, മംഗലശ്ശേരി,കൂവപ്പാടം,സാൻ ജോനഗർ,മ​റ്റൂർ ടൗൺ,അകപ്പറമ്പ്, ഉദയംപേരൂർ (സെന്റ് സെബാസ്​റ്റ്യൻ),സൗത്ത് വെള്ളാരപ്പിള്ളി,കുമ്പളം എന്നിവിടങ്ങളിൽ വികാരിയായും സേവനം ചെയ്തു. തൃക്കാക്കര ഭാരത മാതാ കോളജ് ബർസാർ,മൈനർ സെമിനാരി വൈസ് റെക്ടർ,എറണാകുളം ലിസി ഹോസ്പി​റ്റൽ സ്പിരിച്ച്വൽ ഫാദർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.ചേർത്തല നഗരസഭ 26ാംവാർഡിൽ പൊള്ളേച്ചിറ പരേതരായ തോമസ്-ഏലിയാമ്മ ദമ്പതികളുടെ മകനാണ്.സഹോദരങ്ങൾ: ജോസഫ് തോമസ്,ആന്റോ തോമസ്,ഏലിയാമ്മ തോമസ്,ഷേർളി തോമസ്,പരേതനായ ചാക്കോേ തോമസ്‌.