
മുഹമ്മ: യുഡിഎഫ് ആലപ്പുഴ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം രമേശ് ചെന്നിത്തല നിർവഹിച്ചു. കെ.സി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം ചെയർമാൻ അഡ്വ.ആർ.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം കൺവീനർ ബി. ബൈജു സ്വാഗതം പറഞ്ഞു. എം.ജെ.ജോബ്, എ.എ.ഷുക്കൂർ, പി.തമ്പി, എം.എസ്.ചന്ദ്രബോസ്, പി.എ. സാബു, ഹാമിദ് കുഞ്ഞ് ആശാൻ, കളത്തിൽ വിജയൻ,അനീഷ് ആറാട്ടുകുളം, ബീന റസാഖ്, ആശാ മുരുകൻ, എം.രാജേഷ്, പി.രാമചന്ദ്രൻ, പങ്കജാക്ഷൻ, അഡ്വ. എം. രവീന്ദ്രദാസ്, കെ.വി.മേഘനാദൻ, സി.സി നിസാർ,എ.ഡി. തോമസ് എന്നിവർ സംസാരിച്ചു.