
ആലപ്പുഴ:അപ്രതീക്ഷിതമായുണ്ടായ ഇടിമിന്നൽ ഭയന്ന് വീട്ടമ്മ മരിച്ചു. ആലപ്പുഴ വലിയകുളം വാർഡിൽ തൗഫീഖ് മൻസിലിൽ ഷരീഫിന്റെ
ഭാര്യ ഫാത്തിമ ബീവി(70)യാണ് മരിച്ചത്. ഇന്നലെ രാത്രി എട്ടോടെ വീടിനുള്ളില്‍ നിൽക്കുന്നതിനിടെയാണ് അപ്രതീക്ഷിത വേനല്‍മഴയും പിന്നാലെ ശക്തമായ ഇടിമിന്നലും ഉണ്ടായത്. മക്കൾ.ഷഹീർ, സജീർ,ഷമീർ, സുനീർ, ഷെഫീഖ്, റസീന.