തുറവൂർ: ഗുരുധർമ്മ പ്രചരണ സഭ അരൂർ മണ്ഡലം കമ്മിറ്റിയുടെയും തുറവൂർ വടക്ക് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 62-ാമത് ശ്രീ നാരായണ ധർമ്മമീമാംസ പരിഷത്ത് ഏപ്രിൽ 7 ന് കുറുമ്പിൽ ഗുരുമന്ദിരത്തിന് സമീപം നടക്കും. രാവിലെ 9.30 ന് ജി.ഡി.പി.എസ് ജില്ലാ പ്രസിഡന്റ് സതീശൻ അത്തിക്കാട് ഉദ്ഘാടനം ചെയ്യും. ചേർത്തല വിശ്വഗാജിമഠം സെക്രട്ടറി സ്വാമി പ്രബോധ തീർത്ഥ മുഖ്യപ്രഭാഷണം നടത്തും. പരിപാടിയുടെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. വി.കെ. രമേശൻ (ചെയർമാൻ), ഷൺമുഖൻ കളത്തിൽ (വൈസ് ചെയർമാൻ), കെ.കെ.സദാനന്ദൻ (ജനറൽ കൺവീനർ), എസ്. ചിദംബരൻ (കൺവീനർ), മനില ദിലീപ് (ജോയിന്റ് കൺവീനർ), ശശി കിളിഞ്ഞി തറ (ചീഫ് കോ-ഓർഡിനേറ്റർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.