asdrw

മുഹമ്മ: കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ഇടിമിന്നലിൽ വീട്ടിലെ ഇലക്ട്രിക് വയറിംഗും വൈദ്യുതോപകരണങ്ങളും കത്തി നശിച്ചു. ആലപ്പുഴ പുന്നമട വാർഡിൽ പുന്നമട റിസോർട്ടിനു സമീപം കണ്ടത്തിൽ സുരേന്ദ്രന്റെ വീട്ടിലാണ് ഇടിമിന്നലേറ്റ് നാശനഷ്ടങ്ങളുണ്ടായത്. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംഭവം. എല്ലാ മുറികളിലെയും ഫാനുകളും ടിവി,മിക്സി, ഫ്രിഡ്ജ് തുടങ്ങിയ ഉപകരണങ്ങളും ഇടിമിന്നലിൽ കത്തിനശിച്ചു. ഏകദേശം രണ്ടര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നായി വീട്ടുകാർ പറഞ്ഞു.