malsyakrishi

ചെന്നിത്തല: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പൊതുകുളങ്ങളിലെ ജനകീയ മത്സ്യ കൃഷി പദ്ധതിയുടെ ഭാഗമായി ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിലെ പേരയിൽ കുളത്തിൽ മത്സ്യകൃഷി വിളവെടുപ്പ് നടത്തി. കാർപ് ഇനത്തിൽ പെട്ട മത്സ്യ കുഞ്ഞുങ്ങളെയാണ് കുളത്തിൽ നിക്ഷേപിച്ചിരുന്നത്. മാന്നാർ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഫിറോസിയ നസീമ ജലാൽ, ഫിഷറീസ് ഓഫീസർ ദീപു, പ്രൊജക്റ്റ്‌ കോർഡിനേറ്റർ സുഗന്ധി, പ്രൊമോട്ടർമാരായ വിപിഷ, രമ്യ, കർഷകരായ സുരേഷ് കുമാർ, പൊന്നിപോസ്, ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.