
അമ്പലപ്പുഴ: അമ്പലപ്പുഴ വടക്കുപഞ്ചായത്ത് കഞ്ഞിപ്പാടം - നെടുമുടി റോഡിൽ കാർ നിയന്ത്രണം തെറ്റി തോട്ടിൽ വീണു, 6 പേർക്ക് നിസാരമായി പരിക്കേറ്റു. കാർ ഓടിച്ചിരുന്ന
നെടുമുടി ഈരേത്ര വീട്ടിൽ പ്രവീൺ (22), ബന്ധുക്കളായ അർജുൻ (30), പാർവ്വതി (26), ഗൗതം (11), ഷൈലജ (52), അമ്പിളി (47) എന്നിവർക്ക് പരിക്കേറ്റത്. ബന്ധുവീട്ടിൽ നിന്ന് തിരികെ എസ്.എൻ കവല വഴി നെടുമുടിക്ക് പോകുന്ന വഴി കൊപ്പാറക്കടവ് ഭാഗത്തുവച്ചായിരുന്നു അപകടം. നാട്ടുകാരും ആലപ്പുഴയിൽ നിന്നെത്തിയ അഗ്നി രക്ഷാസേനയും ചേർന്ന് പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. തോട്ടിൽ വെള്ളം കുറവായത് രക്ഷയായി. അസി.സ്റ്റേഷൻ ഓഫീസർ ആർ.ജയസിംഹൻ,അസി. സ്റ്റേഷൻ ഓഫീസർ(ഗ്രേഡ് ) കെ.ആർ.അനിൽകുമാർ, ഫയർ ഓഫീസർമാരായ എസ്.സനൽകുമാർ ,പി.പി.പ്രശാന്ത് ,ഡി. മനു ,കെ.ആർ. അനീഷ് ,വി. പ്രശാന്ത് , ഫയർ ഓഫീസർ ഡ്രൈവർ മാരായ എച്ച്. പ്രശാന്ത് , യേശുദാസ് ആഗസ്റ്റിൻ, ഹോംഗാർഡ് എസ്. ശ്രീജിത്ത് എന്നിവർ രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തു.