അരൂർ: കേരള സർവകലാശാലയുടെ കീഴിലുള്ള യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി അരൂർ റീജിയണൽ സെന്ററിൽ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, കോമേഴ്സ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപക പാനൽ തയ്യാറാക്കുന്നു. യു.ജി.സി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അസൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും യോഗ്യതാസർട്ടിഫിക്കറ്റിന്റെ
സ്വയം സാക്ഷ്യപ്പെടുത്തിയ 2 സെറ്റ് പകർപ്പുകളുമായി ഏപ്രിൽ 3 ന് രാവിലെ 11 മുതൽ വൈകിട്ട് 3 വരെ കോളേജിൽ ഹാജരാക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.