
ആലപ്പുഴ: ദിശ സ്‌പോർട്‌സ് അക്കാദമിയിലെ ഈ വർഷത്തെ ഫുട്‌ബാൾ, അത്ലറ്റിക്‌സ്, കിഡ്‌സ് ഗെയിംസ് എന്നീ വൊക്കേഷൻ കോച്ചിംഗ് ക്യാമ്പുകളുടെ ഉദ്ഘാടനം ലോക ബോക്‌സിംഗ് ചാമ്പ്യനും ധ്യാൻചന്ദ് പുരസ്‌കാര ജേതാവുമായ കെ,സി.ലേഖ നിർവഹിച്ചു. ദേശീയ പോസ്റ്റൽ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ കേരള പോസ്റ്റൽ സർക്കിൾ ടീമിൽ ആലപ്പുഴയിൽ നിന്നും പങ്കെടുത്ത അനസ് മോൻ, ദേശീയ അത്ലറ്റിക്‌സ് മെഡൽ ജേതാക്കളായ പി.വി.അഭിരാമി, ആർ.ശ്രീലക്ഷ്മി, ഷീജ മനോഷ്, കെ.പി.പ്രജീഷ് ,വിനീത മിട്ടുരാജ്, അനീഷ് രാജപ്പൻ,ലിജി സതീഷ് എന്നിവരെ ആദരിച്ചു. ഗോപിക വിജയപ്രസാദ്, പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു.