ഹരിപ്പാട് : സമൂഹത്തിലെ കഴിവുള്ള കായിക താരങ്ങളെ കണ്ടെത്തി പരിശീലിപ്പിക്കുന്നതിനായി ഏപ്രിൽ 3 മുതൽ മെയ് 30 വരെ ഹുദാ ട്രസ്റ്റ്‌ പബ്ലിക് സ്കൂളിന്റെ നേതൃത്വത്തിൽ സമ്മർ സ്‌പോർട്സ് കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കും. 8 മുതൽ 16 വയസ്സ് പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. ഫുട്ബോൾ, അത്ലറ്റിക്സ്, ക്രിക്കറ്റ്‌, ബാഡ്മിന്റൺ, വോളീബാൾ, ഗുസ്തി, ഫിസിക്കൽ ട്രെയിനിംഗ് തുടങ്ങിയ ഇനങ്ങളിൽ വിദഗ്ദ പരിശീലനം നൽകും. വിശദവിവരങ്ങൾക്ക് : 9633089540, 9645935913. ആദ്യം രജിസ്റ്റർ ചെയ്യുന്ന 75 കുട്ടികൾക്ക് മാത്രമാണ് പ്രവേശനം.