മാവേലിക്കര : ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആലപ്പുഴ ജില്ലാ വാർഷിക സമ്മേളനം ഇന്ന് ടി.കെ മാധവൻ സ്മാരക എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ നടക്കും. രാവിലെ 9:45ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ.സഞ്ജയൻ ഉദ്ഘാടനം ചെയ്യും. ജില്ലാ അധ്യക്ഷ ഡോ.ആർ രാജലക്ഷ്മി അദ്ധ്യക്ഷയാവും. സെക്രട്ടറി വിനു കുമാർ സ്വാഗതവും മാവേലിക്കര സ്ഥാനീയ സമിതി അധ്യക്ഷൻ പ്രൊഫ.ഈശ്വരൻ നമ്പൂതിരി നന്ദിയും പറയും.
തുടർന്ന് നടക്കുന്ന സെമിനാർ സഭയിൽ അയോദ്ധ്യ ശ്രീരാമക്ഷേത്രം ദേശീയ പുനർനിർമാണത്തിന്റെ സാംസ്കാരിക അധിഷ്ഠാനം എന്ന വിഷയത്തിൽ കെ.ജി സന്തോഷും പൗരത്വ നിയമഭേദഗതി ഭാരതീയ സാഹചര്യത്തിൽ എന്ന വിഷയത്തിൽ അഡ്വ.അനിൽ വിളയിലും ആത്മനിർഭർ ഭാരത് വികസിത ഭാരതം @ 2047
എന്ന വിഷയത്തിൽ ഡോ.വി. പി വിജയമോഹനും സംസാരിക്കും.