അരൂർ: അരൂർ പാവുമ്പായിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി പുലിയന്നൂർ അനുജൻ നാരായണൻ നമ്പൂതിരിപ്പാട്, മേൽശാന്തി പ്രകാശൻ പോറ്റിയുടെയും മുഖ്യകാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ്. ഉത്സവദിനങ്ങളിൽ സോപാന സംഗീതം, അന്നദാനം, ഭജൻസ് ,നാട്ടുതാലപ്പൊലി, ചാക്യാർകൂത്ത്,ഓട്ടൻതുള്ളൽ, പകൽപ്പൂരം,മേജർസെറ്റ് പഞ്ചാരിമേളം എന്നിവ നടക്കും. ഏപ്രിൽ 3 നാണ് വലിയ വിളക്ക്. ഉത്സവം 4 ന് ആറാട്ടോടെ സമാപിക്കും.