മാവേലിക്കര- നടുവട്ടം സത്യലാൽ ഗ്രന്ഥശാല വായനശാലയിൽ വിജ്ഞാന വികസന സദസ്സ് സംഘടിപ്പിച്ചു. പ്രസിഡന്റ് എസ്.സത്യജോതി അദ്ധ്യക്ഷനായി. കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി എസ്.സഞ്ജയ്നാഥ് ഉദ്ഘാടനം ചെയ്തു. പി.രഞ്ജിത്, ബി.വിജയൻ നായർ, അഖിൽ പി.ആനന്ദ്, പി.ശ്രീജിത്ത് എന്നിവർ സംസാരിച്ചു. രാഹുൽ ആർ.നായർ സ്വാഗതവും സരിത.എസ് നന്ദിയും പറഞ്ഞു.