ചേർത്തല: വാട്ട്സ് ആപ്പ് വഴി പരിചയപ്പെട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടുകാരറിയാതെ പലതവണ രാത്രിയിൽ വീട്ടിലെത്തി പീഡിപ്പിച്ചെന്ന് ആരോപിച്ച് മണ്ണഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ ചേർത്തല മുനിസിപ്പൽ 8ാം വാർഡിൽ കാരിക്കാത്തറ വീട്ടിൽ അമൽജിത്തിനെ ചേർത്തല സ്പെഷ്യൽ അഡീഷണൽ ജില്ലാ സെക്ഷൻസ് ജഡ്ജ് കെ.എം.വാണി വെറുതെ വിട്ട് ഉത്തരവായി. പ്രതിക്ക് വേണ്ടി അഡ്വ.കെ.ബി.ഹർഷകുമാർ,അഡ്വ.സിജി ഷിബു,അഡ്വ.അഭിരാമി,അഡ്വ.ബി.അർച്ചന എന്നിവർ ഹാജരായി.