
മുഹമ്മ : മുഹമ്മ കൃഷിഭവന്റെ പരിധിയിൽ പ്രവർത്തിക്കുന്ന സൗജന്യ വൈദ്യുതി ഉപഭോക്തൃസംഘത്തിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് കൃഷി ഓഫീസർ കെ.എൽ.മിനിക്ക് യാത്രയയപ്പ് നൽകി. മുഹമ്മ കൃഷി ഓഫീസർ പി. എം.കൃഷ്ണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
23 വർഷത്തെ സേവനത്തിന് ശേഷമാണ് മിനി വിരമിക്കുന്നത്. സംഘം പ്രസിഡന്റ് പ്രൊഫ.പി.എ. കൃഷ്ണപ്പൻ അദ്ധ്യക്ഷനായി. കെ.കെ.മണിയൻ, ശ്രീനാഥ് കുമാർ മന്മഥൻ, സന്തോഷ് ഷൺമുഖൻ എന്നിവർ സംസാരിച്ചു