
ചേർത്തല: എസ്.എൻ.ഡി.പി യോഗം കടക്കരപ്പള്ളി ധർമ്മോദയം 691ാം നമ്പർ ശാഖയിലെ നവീകരിച്ച പ്രാർത്ഥനാ പന്തലിന്റെ ഉദ്ഘാടനം എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ നിർവഹിച്ചു. ശാഖ പ്രസിഡന്റ് ടി.ബിനു അദ്ധ്യക്ഷത വഹിച്ചു.ചേർത്തല മേഖല വൈസ് ചെയർമാൻ പി.ഡി.ഗഗാറിൻ,കമ്മിറ്റി അംഗം അനിൽ ഇന്ദീവരം,ആർ.പൊന്നപ്പൻ,ഷീല ഷാജി,വിജയമ്മ ,വി.പി.അശോകൻ,എ.വി.സുവർണൻ,സിജീഷ് എന്നിവർ സംസാരിച്ചു. സെക്രട്ടറി എസ്.ഷിജി സ്വാഗതവും പി.ജി.സുരേഷ് നന്ദിയും പറഞ്ഞു.