എരമല്ലൂർ: സ്വപ്നവും ഇടവും എന്ന പുസ്തകത്തിന്റെ പ്രകാശനവും ടെലിഫിലിം പ്രദർശനവും 6ന് വൈകിട്ട് 3 ന് എരമല്ലൂർ ഗവ. എൻ.എസ്.എൽ.പി.സ്കുളിൽ നടക്കും. എരമല്ലൂർ ഗാന്ധിജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടികളുടെ ഉദ്ഘാടനം റിട്ട. ജില്ലാ ജഡ്ജി കെ.വി.ഗോപിക്കുട്ടൻ നിർവഹിക്കും. എഴുപുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.പ്രദീപ് അദ്ധ്യക്ഷനാകും. തിരക്കഥാകൃത്ത് സംജദ്നാരായണൻ പുസ്തകം ഏറ്റുവാങ്ങും. കാലടി സർവകലാശാല മലയാളം ഗവേഷക വിഭാഗത്തിലെ ജയലക്ഷ്മി കെ.ജെ പുസ്തകപരിചയം നടത്തും. തുടർന്ന് ടെലിഫിലിം പ്രദർശനവും നടക്കും.