sadrwe

പൂച്ചാക്കൽ: ചേർത്തല - അരൂക്കുറ്റി റൂട്ടിലെ പാണാവള്ളി ആലുങ്കൽ ബസാറിന് സമീപം ശനിയാഴ്ച രാത്രി കേരള വാട്ടർ അതോറിട്ടിയുടെ പ്രധാന ജലവിതരണ പൈപ്പ് പൊട്ടി, അരൂക്കുറ്റി പാണാവള്ളി പെരുമ്പളം എന്നീ പഞ്ചായത്തുകളിലെ ജലവിതരണം മുടങ്ങി. റോഡിന്റെ കിഴക്ക് ഭാഗം രണ്ടു മീറ്ററോളം ആഴത്തിൽ വലിയ ഗർത്തം രൂപപ്പെട്ട് റോഡ് ഭാഗികമായി തകർന്നു. ഇന്നും നാളെയും ജലവിതരണം തടസപ്പെടുമെന്ന് കേരള വാട്ടർ അതോറിട്ടി തൈക്കാട്ടുശേരി അസി.എൻജിനിയർ അറിയിച്ചു.