r3e4r

മുഹമ്മ : ചാരമംഗലം ഗവ. സംസ്‌കൃത ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടമായ സദ്ഗമയ - സ്കൂൾ പി.ടി.എ, കമ്മിറ്റി ,സ്റ്റാഫ്‌ കൗൺസിൽ, എസ്.എം.സി എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന "ബാലോത്സവം കളിക്കൂട് "സംഗീതസംവിധായകൻ ആലപ്പി ഋഷികേശ് ഉദ്ഘാടനം ചെയ്തു. സദ്ഗമയ കൺവീനർ സുധീർ രാഘവൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ പ്രഥമ അദ്ധ്യാപിക ജെ.ഷീല സ്വാഗതം പറഞ്ഞു. എം.കെ.ഉണ്ണികൃഷ്ണൻ,കെ.എസ്.സേതുനാഥ് ചിത്ര കലാഅദ്ധ്യാപകൻ തിലകൻ തുറവൂർ,പാർത്ഥ സാരഥി വർമ്മ ബിനിമോൾ, മോനിഷ, ഐശ്വര്യ, അനിൽ വാരണം,പഞ്ചായത്ത്‌ അംഗം ഷെജിമോൾ എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.സീനിയർ അദ്ധ്യാപകൻ ടി.സുധാകരൻ നന്ദി പറഞ്ഞു.