ആലപ്പുഴ: ഉയിർപ്പിന്റെ സ്മരണ പുതുക്കി നാടാകെ ക്രൈസ്തവ വിശ്വാസികൾ ഈസ്റ്റർ ആഘോഷിച്ചു. ആലപ്പുഴയിലും നഗരത്തിലും പുറത്തുമായി പള്ളികളിൽ പ്രത്യേക ശുശ്രൂഷകളും പ്രാർത്ഥനകളും നടന്നു. ആലപ്പുഴയിലെ പ്രമുഖ പള്ളിയും പ്രസിദ്ധ തീർത്ഥാടന കേന്ദ്രവുമായ പൂങ്കാവ് പള്ളി, മൗണ്ട് കാർമ്മൽ കത്തീഡ്രൽ, മാർ സ്ളീബാ ഫൊറോന ദേവാലയം, പുന്നപ്ര പത്താം പീയുസ് ദേവാലയം,ചേർത്തല തങ്കിപ്പള്ളി, കൃപാസനം എന്നിവിടങ്ങളിലെല്ലാം ആയിരക്കണക്കിന് വിശ്വാസികളാണ് ചടങ്ങുകളിൽ പങ്കെടുത്തത്.