dfgr

മുഹമ്മ: ചെമ്പൻ ചെല്ലിയുടെ ആക്രമണത്തിൽ കേരകർഷകർ ദുരിതത്തിൽ. ചേർത്തല,അമ്പലപ്പുഴ എന്നിവിടങ്ങൾ രോഗവ്യാപനത്തിൽ ആയിരക്കണക്കിന് തെങ്ങുകളാണ് നശിക്കുന്നത്. തെങ്ങുകളിൽ രോഗം പടരുന്നതോടെ ചെല്ലികളെ നശിപ്പിക്കുന്നതിന് സമഗ്രമായ പദ്ധതികൾ ആവിഷ്കരിക്കണമെന്നാണ് കേര കർഷകരുടെ ആവശ്യം.
ഏറെ തഴച്ചു വളരുന്ന കായ്ഫലമുള്ള തെങ്ങുകളെയാണ് ചെമ്പൻ ചെല്ലികൾ അക്രമിക്കുന്നത്.ആൺവർഗത്തിൽപ്പെട്ട കറുത്ത നിറത്തിലുള്ള കൊമ്പൻ ചെല്ലികൾ തെങ്ങിനെ ആക്രമിച്ചാൽ രക്ഷപെടുത്തിയെടുക്കാൻ കഴിഞ്ഞേക്കാം. മ്പൻ ചെല്ലികൾ തെങ്ങിന്റെ തടി തുരന്ന് നീരുകുടിക്കുകയും ചുട്ടതിന്ന് ജീവിക്കുകയും , മുട്ടയിട്ട് സന്താന വർദ്ധനവ് നടത്തി തെങ്ങിനെ പൂർണ്ണമായും നശിപ്പിക്കുകയുമാണ് ചെയ്യുന്നത്. തൊഴിലുറപ്പിൽ ഉൾപ്പെടുത്തി ചെല്ലിനശീകരണ പദ്ധതികൾക്കൂടി നടപ്പാക്കണമെന്ന ആവശ്യം കർഷകരിൽ നിന്ന് ഉയരുകയാണ്.

.........

# കർഷകർക്ക് നഷ്ടം

ചെമ്പൻ ചെല്ലി ആക്രമിച്ചാൽ ഇടയോലകൾക്ക് ചെറിയ മഞ്ഞ നിറം കാണും . എന്നാൽ തെങ്ങിന്റെ മണ്ട മറിയുമ്പോഴാണ് തെങ്ങ് നശിച്ചതായി കർഷകന് അറിയാൻ കഴിയൂ. മണ്ടപോയ തെങ്ങുകൾ വെട്ടിക്കളയണമെങ്കിൽ കുറഞ്ഞത് രണ്ടായിരം രൂപവേണം. തെങ്ങുകളുടെ ഈ നാശം കർഷകന്റെ വരുമാനം,നാളികേര വ്യവസായം,കള്ള് ചെത്ത് വ്യവസായം,കയർ വ്യവസായം എന്നിവയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.