മുഹമ്മ: മണ്ണഞ്ചേരി ചിയാംവെളി മേഖല മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.അൽത്വാഫ് സുബൈർ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് യൂസഫ് തെക്കെമുറി അദ്ധ്യക്ഷത വഹിച്ചു.എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഉവൈസ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി വിചാർ വിഭാഗ് സംസ്ഥാന ജനറൽ സെക്രട്ടറി സി.സി.നിസാർ,മുസ്ലിം ലീഗ് മണ്ഡലം കൗൺസിൽ അംഗം ടി.എച്ച്.നാസർ, മുൻ മണ്ഡലം പ്രസിഡന്റ് എസ്.മുഹമ്മദ് സാലിഹ്, യു.ഡി.എഫ് ആലപ്പുഴ നിയോജക മണ്ഡലം കൺവീനർ പി.തമ്പി, ഡി.കെ.ടി.എഫ് ജില്ലാ പ്രസിഡന്റ് ജി.ചന്ദ്രബാബു, കോൺഗ്രസ് മണ്ഡലം ട്രഷറർ കെ.ഒ.ജോണി, മുസ്ലിം ലീഗ് പഞ്ചായത്ത് ട്രഷറർ നഹാസ് തോപ്പിൽ, പഞ്ചായത്ത് കൗൺസിൽ അംഗം അഷ്‌റഫ് കൊയ്ലാണ്ടി , സെക്രട്ടറി അൻഷാദ് കോര്യംപ്പള്ളി,എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ബാസിത്ത്, വൈസ് പ്രസിഡന്റുമാരായ ഷഫീഖ് കോര്യംപള്ളി, സിറാജ് തോട്ട്ചിറ, വാർഡ് പ്രസിഡന്റ് നവാസ് തെക്കേച്ചിറ,എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് രിഫാസ് സിദ്ധീഖ്, ജനറൽ സെക്രട്ടറി നാസിം നാസർ, ട്രഷറർ നൗഫൽ, എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡന്റ് മുനീർ കായംപള്ളി, ജനറൽ സെക്രട്ടറി ഹാഷിം, ട്രഷറർ സഫ്വാൻ ആശാൻ നന്ദിയിൽ തുടങ്ങിയവർ പങ്കെടുത്തു.