ngn

മുഹമ്മ: ചണ്ഡിഗഡിൽ നടന്ന ഇന്ത്യൻ യൂണിവേഴ്സിറ്റി കാനോയിംഗ് മത്സരത്തിൽ 500 മീറ്റർ വിഭാഗത്തിൽ സ്വർണ്ണമെഡലും 1000 മീറ്റർ വിഭാഗത്തിൽ വെങ്കലവും സാവിയോ ജോസ് കരസ്ഥമാക്കി. സായിയുടെ താരമാണ് സാവിയോ. ആലപ്പുഴ എസ്.ഡി കോളേജിലെ മൂന്നാം വർഷ ബി.എ എക്ണോമിക്സ് വിദ്യാർത്ഥിയാണ്. മണ്ണഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിൽ 8-ാംക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് സായിയിൽ സെലക്ഷൻ ലഭിച്ചത്. സബ് ജൂനിയർ വിഭാഗത്തിലും മെഡൽനേടിയിട്ടുണ്ട്. മണ്ണഞ്ചേരി പഞ്ചായത്ത് ഓഫീന് സമീപം അട്ടിയിൽ ജോസ് ചാക്കോയുടെയും ബിജിമോളുടെയും മകനാണ് . മണ്ണഞ്ചേരി സ്കൂളിൽ എട്ടാംക്ലാസ്സ് വിദ്യാർത്ഥി സോയൽ, എൽ.കെ.ജി വിദ്യാർത്ഥി കെവിൻ എന്നിവർ സഹോദരങ്ങളാണ്.