ആലപ്പുഴ: നെല്ലിന്റെ സംഭരണ ഇനത്തിൽ കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കേണ്ട 832 കോടി രൂപാ ലഭിച്ച സാഹചര്യത്തിൽ കേരളത്തിലെ കുടിശികയുള്ള കൃഷിക്കാർക്ക് അടിയന്തരമായി സംഭരണതുക വിതരണം ചെയ്യണമെന്ന് കേരള സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ആവശ്യപ്പെട്ടു.
689. 95 കോടി രൂപയാണ് കൃഷിക്കാർക്ക് ആകെ നൽകാനുള്ള കുടിശിക. ജില്ലയിൽ 164 കോടി രൂപയും.കേന്ദ്രത്തിന്റെ നെല്ല് സംഭരണ വിഹിതമായ തുക ലഭിച്ച സാഹചര്യത്തിൽ ഇപ്പോൾ ഉള്ള കുടിശ്ശിക മുഴുവനും കൊടുത്തു തീർക്കാവുന്നതാണെന്ന് ബേബി പാറക്കാടൻ പറഞ്ഞു.