മുഹമ്മ : ചാരമംഗലം കൊച്ചനാകുളങ്ങര ദേവീക്ഷേത്രത്തിലെ ഉത്സവം നാളെ കൊടിയേറി 9ന് ആറാട്ടോടുകൂടി സമാപിക്കും. നാളെ വൈകിട്ട് 6ന് തന്ത്രി കടിയക്കോൽമന കൃഷ്ണ‌ൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്, തുടർന്ന് തിരുവാതിരക്കളി, 7.30ന് കൊടിയേറ്റ് സദ്യ, 8ന് നൃത്ത സമന്വയം.

3ന് വൈകിട്ട് 7ന് തിരുവാതിരക്കളി, 7.30ന് ക്ലാസിക്കൽ ഡാൻസ്. 8ന് വൈക്കം കലാശക്തിയുടെ കഥകളി. 4ന് വൈകിട്ട് 7ന് തിരുവാതിരക്കളി, 7.30ന് ഫ്യൂഷൻ തിരുവാതിര, 8ന് കേളി മ്യൂസിക്കൽ ബാൻഡ് ഫ്യൂഷൻ.

5ന് 12.30ന് ഉത്സവബലി ദർശനം, വൈകിട്ട് 7ന് തിരുവാതിരക്കളി. 7.30ന് മ്യൂസിക്കൽ ഫ്യൂഷൻ. 6ന് വൈകിട്ട് 4.30ന് ആനച്ചമയ പ്രദർശനം. 7ന് തിരുവാതിരക്കളി, 7.30ന് നാടകം. 7ന് രാവിലെ 7ന് കൊച്ചനാകുളങ്ങര ആനപ്രേമി സംഘത്തിന്റെ നേതൃത്വത്തിൽ പുതുപ്പള്ളി കേശവനും മറ്റ് ഗജവീരൻമാർക്കും സ്വീകരണം.വൈകിട്ട് 4.30 ന് കാഴ്‌ചശീവേലി , 9.30ന് തിരുവാതിരക്കളി . 8 ന് രാവിലെ 8.30ന് മേജർ സെറ്റ് പഞ്ചാരിമേളം. വൈകിട്ട് 3.30ന് ഗജ പൂജ, ആനയൂട്ട്, രാത്രി 9.30ന് ചിന്തുപാട്ട്. 9ന് വൈകിട്ട് 5ന് സർപ്പംപാട്ട്, 5.30ന് ആറാട്ടെഴുന്നള്ളിപ്പ്, 7.30ന് ആറാട്ട് സദ്യ. 10ന് കൊടിയിറക്ക്. 10ന് മീനഭരണി. രാവിലെ 7.30ന് ഭജനാമൃതലഹരി, 10ന് പൊങ്കാല നിവേദ്യം.