ആലപ്പുഴ : തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലെ ഉദ്യോഗസ്ഥർക്കുള്ള പരിശീലനം മൂന്ന്, നാല് തീയതികളിൽ നടക്കും. പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഗവ.ഗേൾസ് എച്ച്.എസ്.എസിൽ രാവിലെ 10.30ന് കളക്ടർ അലക്‌സ് വർഗീസ് നിർവഹിക്കും. ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് പരിശീലനം. ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള എല്ലാ ജീവനക്കാരും പരിശീലനത്തിന് ഹാജരാകണം.