
അമ്പലപ്പുഴ : കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം യു.ഡി.എഫ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭവന സന്ദർശന പരിപാടി സംഘടിപ്പിച്ചു. യു.ഡി.എഫ് അമ്പലപ്പുഴ നിയോജക മണ്ഡലം ചെയർമാൻ കമാൽ എം. മാക്കിയിൽ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹസൻ എം. പൈങ്ങാമഠം, കെ.എച്ച്. അഹമ്മദ്, പി.എ. കുഞ്ഞുമോൻ, മോഹൻദാസ് വാവച്ചി, എസ്.ഗോപകുമാർ , പി. രങ്കനാഥൻ, എം.എസ്. ജയറാം , പി.എം.ഷിഹാബ് പോളക്കുളം, ശശികുമാർ ചേക്കാത്ര, കണ്ണൻ ചേക്കാത്ര, സനൽകുമാർ എം, ശ്രീജാ സന്തോഷ്, ജബ്ബാർ കൂട്ടോത്ര, അൻസർ പുത്തൻപറമ്പ്, ഗോപൻ ചെറുകുമാരപ്പള്ളി, അബ്ദുൽ ഹാദി ഹസൻ, രമേശൻ, ഷംസ് എന്നിവർ നേതൃത്വം നല്കി.